കോട്ടയം : എസ്.ഡി.പി.ഐ കോട്ടയം ജില്ലാ നേതൃ സംഗമം ഓർക്കിഡ് റെസിഡൻസിയിൽ നടന്നു.സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഫസിസ്റ്റ് ഭരണം ഇന്ത്യയിൽ ഇനിയും അധികാരത്തിൽ എത്താതിരിക്കേണ്ടത് ക്ഷേമ രാഷ്ട്ര സങ്കല്പമുള്ള ഓരോ പൗരന്റെയും ബാധ്യതയാണെന്ന് അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു.സംസ്ഥാന സെക്രട്ടറി പി ആർ സിയാദ്, സംസ്ഥാന സമിതിയംഗങ്ങളായ എം എം താഹിർ, ജോർജ് മുണ്ടക്കയം തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.എസ്.ഡി.പി.ഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ച സംഗമം ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ സ്വാഗതം ആശംസിച്ചു.ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അമീർ പായിപ്പാട്,സെക്രട്ടറിമാരായ നിസ്സാം ഇത്തിപ്പുഴ, അഫ്സൽ പി എ,ട്രഷറർ കെ എസ് ആരിഫ് തുടങ്ങി ജില്ലാ കമ്മിറ്റിയംഗങ്ങളും മണ്ഡലം ഭാരവാഹികളും സംഗമത്തിൽ പങ്കെടുത്തു.