ജന ജീവിതം ദുസ്സഹമാക്കി വിലക്കയറ്റം:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിസ്സംഗതക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും: പി ആർ സിയാദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമ്പോഴും നിസ്സംഗത തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്. അരി, വെളിച്ചെണ്ണ, തേങ്ങ ഉൾപ്പെടെ യുള്ളവയുടെ വില കുതിച്ചുയരുകയാണ്. വെളിച്ചെണ്ണ വില കിലോയ്ക്ക് 450 കഴിഞ്ഞു. തേങ്ങാ വില കിലോയ്ക്ക് 100 പിന്നിട്ടിരിക്കുന്നു.. മൽസ്യം, മുട്ട ഉൾപ്പെടെയുള്ളവയ്ക്കും വില ക്രമാതീതമായി വർധിച്ചിരിക്കുന്നു.

Advertisements

വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കുന്നതിന്  സംസ്ഥാന സർക്കാരിന് ക്രിയാത്മകമായ പദ്ധതികളൊന്നുമില്ല.
പൊതുവിതരണ സംവിധാനം താറുമാറായിരിക്കുന്നു. സപ്ലൈകോ, മാവേലി ഔട്ലെറ്റുകൾ നോക്കുകുത്തികളായിരിക്കുന്നു. പി ആർ വർക്കിലൂടെ മേനി പറയുന്നതിലപ്പുറം മറ്റൊന്നും കാര്യക്ഷമമായി നടക്കുന്നില്ല. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നടപടികളും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഗാർഹിക ആവശ്യത്തിനായുള്ള പാചകവാതക സിലിൻഡറിൻ്റെ വില അടിക്കടി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സബ്സിഡി പൂർണമായും എടുത്തു കളഞ്ഞു. പെട്രോൾ ഡീസൽ വിലവർധനവ് കേരളത്തെ സാരമായി ബാധിച്ചു. പ്രതിപക്ഷം അവരുടെ ഉത്തരവാദിത്വം നിർവഹിക്കുന്നില്ല. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണമെന്നും പി ആർ സിയാദ് ആവശ്യപ്പെട്ടു.

Hot Topics

Related Articles