കോട്ടയം: പൗരത്വ ഭേതഗതി നിയമം നടപ്പാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ അർദ്ധ രാത്രിയിൽ തന്നെ കോട്ടയം ജില്ലയുടെ വിവിധ മണ്ഡലങ്ങളിൽ എസ് ഡി പി ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയം മണ്ഡലത്തിന്റെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രതിഷേധത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് വൈസ് പ്രസിഡന്റ് യു നവാസ്, സെക്രട്ടറി അഫ്സൽ പി എ, തുടങ്ങിയവർ സംസാരിച്ചു. ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി ടൗണിൽ നടത്തിയ പ്രതിഷേധത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അൻസൽ പായിപ്പാട്, നൗഷാദ് കൂനംന്താനം, എം കെ നിസ്സാമുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ സംസാരിച്ചു. കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി യിൽ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി വി എസ് അഷ്റഫ് സംസാരിച്ചു. പഞ്ചായത്ത് തലങ്ങളിൽ ഇന്ന് വൈകുന്നേരം നടന്ന പ്രതിഷേധ പരിപാടികളിൽ മണ്ഡലം നേതാക്കൾ പങ്കെടുത്തു. മതത്തിന്റെ പേരിൽ രാജ്യത്തെ പൗരന്മാരെ വേർതിരിക്കുന്ന സി എ എ നിയമം ഇന്ത്യയുടെ ഭരണ ഘടനക്ക് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വോട്ട് സമാഹരിക്കാൻ രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ തന്ത്രം ഭരണ ഘടനാ ലംഘനമാണെന്നും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. അർദ്ധ രാത്രിയിലും കോരിച്ചൊരിയുന്ന മഴയത്തും നൂറ് കണക്കിന് പ്രവർത്തകർ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.