സംസ്ഥാനത്ത് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ; രാത്രികാല നിയന്ത്രണം ഇല്ല; കൊവിഡ് അകലോകന യോഗത്തിന്റെ നിർദേശങ്ങൾ ഇങ്ങനെ

ജാഗ്രതാ ന്യൂസ് ലൈവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് തീരുമാനം ആയിട്ടില്ല. അടുത്ത രണ്ടാഴ്ച ഞായറാഴ്ചകളിൽ വാരാന്ത്യ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനാണ് ഇപ്പോൾ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. 23 നും, 30 നും കൊവിഡ് ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നതിനും തീരുമാനമായിട്ടുണ്ട്.

Advertisements

നിയന്ത്രണങ്ങൾ ഇങ്ങനെ
ഞായറാഴ്ചകളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ
സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിടും
പൊതുഗതാഗത സംവിധാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും
കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക ജില്ലകളെ രണ്ടായി തരം തിരിച്ച ശേഷം
നാളെ മുതൽ സംസ്ഥാനത്ത് സ്‌കൂളുകളും ഓൺലൈനായി നടത്തും.
ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്.
പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, വയനാട്, പത്തനംതിട്ട ജില്ലകളിൽ കർശന നിയന്ത്രണം.
പൊതുപരിപാടികൾക്കും, രാഷ്ട്രീയ പരിപാടികൾക്കും കർശന നിയന്ത്രണം.
ആരാധനാലയങ്ങളിൽ പ്രവേശനം ഓൺലൈനായി മാത്രം.
എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

23, 30 തീയതികളിൽ സംസ്ഥാനത്ത് അവശ്യസാധന സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്.
സംസ്ഥാനത്തെ പല മേഖലകളായി തിരിച്ചാണ് നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്.
വിവാഹം, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാവുക 20 പേർക്കു മാത്രമാണ്.

മാളുകൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണം.
സ്‌കൂളുകൾ സമ്പൂർണമായും അടയക്കും.
വിദ്യാർത്ഥികളുടെ അധ്യാപനം സമ്പൂർണമായും ഓൺലൈനായി മാറും.
പൊതുപരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്.

Hot Topics

Related Articles