ദില്ലി : രാജസ്ഥാനില്‍ രണ്ടാംഘട്ട കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 43 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ആകെയുള്ള ഇരുനൂറില്‍ 76 നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനാർ ത്ഥികളായി. രണ്ടാമത്തെ പട്ടികയില്‍ 35 എംഎല്‍എമാരെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേര് സ്വതന്ത്രരായി മത്സരിച്ചവരാണ്.
ഗെലോട്ടിന്റെ വിശ്വസ്തനായ മുന്‍ ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യ ഉൾപ്പെടെയുള്ളവർക്കും സീറ്റ് ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി അശോക് ഗെലോട്ട് സർദാർപുരയിലെയും സച്ചിൻ പൈലറ്റ് ടോങ്കിലെയും സ്ഥാനാർത്ഥികളാണ്. ഗോവിന്ദ് സിങ് ഡോടാസര, കൃഷ്ണ പൂനിയ , സിപി ജോഷി തുടങ്ങിയ പ്രമുഖരും കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥ പട്ടികയിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, രാജസ്ഥാനില്‍ ബിജെപി 124 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒടുവിൽ വസുന്ധര രാജെ സിന്ധ്യക്ക് വഴങ്ങുകയാണ് ബിജെപി. മുന്‍ മുഖ്യമന്ത്രിയെ പിണക്കുന്നത് സംസ്ഥാനത്ത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനൊടുവിൽ ഇന്നലെ വസുന്ധര രാജെക്കും വിശ്വസ്തർക്കും ബിജെപി സീറ്റ് നല്കി.
വസുന്ധര രാജെക്ക് ജാൽറപാടനില്‍ സീറ്റ് നല്കിയപ്പോള് വിശ്വസ്തരായ ഭൈരോൺ സിംഗ് ഷെഖാവത്തിൻറെ മരുമകൻ നർപട് സിംഗ് രാജ്വി, പ്രതാപ് സിങ് സിങ്വി, കാളിചരണ്‍ സരാഫ് തുടങ്ങിയവരും സ്ഥാനാർത്ഥി പട്ടികയില്‍ ഇടം പിടിച്ചു. വസുന്ധരെയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നവർക്കും ബിജെപി സീറ്റ് നല്കി.