നാട്ടകം കുടിവെളള പദ്ധതിയുടെ പൂർത്തീകരണം; സമുന്നത നേതാക്കൾ പങ്കെടുക്കുന്ന രണ്ടാം ജനസദസ്സ് ഞായറാഴ്ച

നാട്ടകം : കോട്ടയം മുനിസിപ്പാലിറ്റിയിൽ നാട്ടകം പ്രദേശത്തെ 30 മുതൽ 44 വരെയുള്ള 15 വാർഡുകളിലെ കുടിവെളള പദ്ധതിയുടെ പൂർത്തീകരണം സംബന്ധിച്ച് നാട്ടകം കുടിവെളള പദ്ധതി ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിലുള്ള രണ്ടാം ജനസദസ്സ് ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 3 മണിക്ക് നാട്ടകം ഗവ.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് ജനസദസ്സ് നടക്കുക. കോട്ടയം നഗരസഭയിലെ 30 മുതൽ 44 വരെയുള്ള 15 വാർഡുകളിലെ കുടിവെള്ള പദ്ധതിയുടെ അടിയന്തര പൂർത്തീകരണത്തിനായി ദേശീയ പാത അധികൃതരുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ചാണ് ജനസദസ്സ് നടത്തുന്നത്. മന്ത്രി വി എൻ വാസവാൻ, എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ തുടിങ്ങിയ സമുന്നത നേതാക്കളും കൂടാതെ പ്രദേശത്തെ എല്ലാ ജനപ്രതിനിധികളും, മുൻ ജനപ്രതിനിധികളും, സമിതി അംഗങ്ങളും, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

Advertisements

Hot Topics

Related Articles