പത്തനംതിട്ട : മാർത്തോമ്മാ ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾ അന്തർദ്ദേശീയ ലഹരി വിരുദ്ധ ദിനത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ഒരുക്കിയ സെൽഫി കോർണർ പൊതുജന ശ്രദ്ധ പിടിച്ചുപറ്റി. കാരണം വ്യക്തമാണ്, ഒഴിവാക്കുവാൻ പരിശീലിക്കൂ എന്ന ആപ്തവാക്യമൊരുക്കി ലഹരി വിരുദ്ധ സന്ദേശ റാലി മാർത്തോമ്മാ സ്കൂളിൽ നിന്നാരംഭിച്ചു ഗാന്ധി സ്ക്വയറിൽ സമാപിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്ക്കറിയ ഹെഡ്മിസ്ട്രസ് അജി എം. ആർ എന്നിവർ റാലിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. തുടർന്ന് ബസ് സ്റ്റാൻഡിൽ പൊതുജനങ്ങളേയും വ്യാപാരി വ്യവസായികളേയും ഡ്രൈവർമ്മാരേയും അണിനിരത്തി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
ബസ്സ്റ്റാൻഡിൽ സ്ഥാപിച്ച ലഹരി വിരുദ്ധ സെൽഫി കോർണർ സ്റ്റാൻ്റിൽ നിന്ന് സെൽഫി എടുക്കുവാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി. പത്തനംതിട്ട എസ് എച്ച് ഒ റജീഷ് കുമാർ ആർ , സി.പി. ഓ. മിൻ്റോ വി.റ്റി, ജിഷ തോമസ് എ സി പി ഒ , എക്സൈസ് ഇൻസ്പെകടർ ദിലിപ് സി.പി, ഡ്രിൽ ഇൻസ്ട്രക്റ്റർ സനൽ ആർ ,സി പി ഒ ശോഭ, എ സി പി ഒ ജിജി കുമാരി ബി .സ്മിത, ശാന്തി വർഗീസ്, പ്രജിത് പി.ജി. എന്നിവർ നേതൃത്വം നൽകി.