ഡെറാഡൂണ്‍: ഹെലികോപ്ടറിന്റെ ബ്ലേഡ് ഇടിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ചു. ഉത്താരഖണ്ഡിലെ കേദാര്‍നാഥില്‍ ആണ് ദാരുണമായ സംഭവം. ഹെലികോപ്ടറിന് മുന്നില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ആണ് അപകടം. ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ജിതേന്ദ്ര കുമാര്‍ സൈനി എന്ന ഉദ്യോഗസ്ഥന്‍ ആണ് മരിച്ചത്.
കേദാര്‍നാഥ് ധാമിലെ ഹെലിപാഡിലാണ് അപകടമുണ്ടായത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജിതേന്ദ്ര കുമാര്‍ സൈനി ഹെലികോപ്റ്ററിന്റെ ടെയില്‍ റോട്ടര്‍ ബ്ലേഡിന്റെ പരിധിയില്‍ വരികയായിരുന്നു. ഈ സമയം ബ്ലേഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരുന്നില്ല. അക്ഷയതൃതീയ ദിനത്തില്‍ തീര്‍ഥാടകര്‍ക്കായി ഉത്തരകാശി ജില്ലയിലെ ഗംഗോത്രിയുടേയും യമുനോത്രിയുടേയും തുറന്ന് ചാര്‍ ധാം യാത്ര ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം. 16 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഇതിനകം തീര്‍ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കേദാര്‍നാഥ് ഏപ്രില്‍ 25 നും ബദരീനാഥ് ഏപ്രില്‍ 27 നും ആണ് തുറക്കുന്നത്. ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് കാല്‍നടയായും ഹെലികോപ്ടര്‍ വഴിയും പോകാന്‍ അവസരമുണ്ട്. വടക്കേ ഇന്ത്യയിലെ പുണ്യ പുരാതന ക്ഷേത്രമാണ് കേദാര്‍നാഥ്. ഹെലികോപ്റ്റര്‍ സര്‍വീസ് ബുക്കിംഗിന് ഐആര്‍സിടിസി ആണ് സൗകര്യമൊരുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേദാര്‍നാഥിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഡിജിസിഐ നേരത്തെ തന്നെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സര്‍വീസ് ആരംഭിക്കുന്നവര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറില്‍ നല്‍കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് ഏവിയേഷന്‍ അതോറിറ്റിയും, ഐആര്‍സിടിസി എംഒയും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വെക്കുകയും ചെയ്തിരുന്നു.