വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം ലിജിയൻ പുതിയ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും സീനിയർ ചേമ്പർ വൈക്കം ലിജിയൻ പ്രസിഡണ്ട് കെ പി വേണുഗോപാലന്റെ അധ്യക്ഷതയിൽ മുൻ ദേശീയ പ്രസിഡണ്ട് അജിത് മേനോൻ ഉദ്ഘാടനം നിർവഹിച്ചു.
ലേക്സിറ്റി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ റിപ്പോർട്ടിങ്ങിനു ശേഷം അഡ്വക്കേറ്റ് എസ് ഡി. സുരേഷ് ബാബു പ്രസിഡണ്ടായിചുമതലയേറ്റു ….ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കെ പി.വേണുഗോപാലിനെ പ്രസിഡന്റ് സുരേഷ് ബാബു പൊന്നാട അണിയിച്ചു ആദരിച്ചു.
രാജൻ പൊതി,സിദ്ധാർത്ഥൻ,അഡ്വ എം പി മുരളീധരൻ, കെ സി. ഗോപകുമാർ, അംബുജാക്ഷൻ, ശ്രീകുമാർ, ശിവപ്രസാദ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു…. മുൻകാല പ്രവർത്തകരെയും, അവാർഡ് ജേതാക്കളെയും, ദമ്പതിമാരെയും കേക്ക് മുറിച്ചു.. മൊമെന്റോ നൽകിയും യോഗത്തിൽ ആദരിച്ചു. വനിത അംഗങ്ങളുടെ തിരുവാതിരകളിയും, മറ്റു മെമ്പർമാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.