മോസ്കോ: യുക്രെയ്നില്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ രാജ്യാന്തര ഓഹരിവിപണികളില്‍ തകര്‍ച്ച. സെന്‍സെക്സ് 1300 പോയിന്റ് ഇടിഞ്ഞു. അസംസ്കൃത എണ്ണവില ബാരലിന് നൂറ് ഡോളറാണ് കടന്നത്. യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നത്. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ വലിയ വെല്ലുവിളിയാണ് റഷ്യ-യുക്രെയ്ന് യുദ്ധമെന്ന് ലോകരാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കുതിക്കുകയാണ്. കേരളത്തില്‍ സ്വര്‍ണവില പവന് 680 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ പ്രതിവര്‍ഷം 85 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. റഷ്യയില്‍ നിന്ന് നേരിട്ട് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കുറവാണെങ്കിലും ആഗോളവിലയിലെ തീവില ഇന്ത്യയിലെ ഇന്ധനകമ്പനികളേയും സമ്മര്‍ദ്ദത്തിലാക്കും. ഏഷ്യന്‍ വിപണികളും വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൈനിക നടപടി പുടിന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ യുക്രെയ്ന് തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യം ആക്രമണം നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സൈനിക കേന്ദ്രങ്ങളിലും റഷ്യ മിസൈലാക്രമണം നടത്തുന്നുണ്ട്. യുക്രെയ്ന് സൈന്യം ആയുധം വച്ച് കീഴടങ്ങണമെന്നാണ് പുടിന് ആവശ്യപ്പെടുന്നത്. ആഗോള സാമ്പത്തിക വിപണിയില്‍ ഏറെ പരിഭ്രാന്തി ഉയര്‍ത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
(ചിത്രത്തിന് കടപ്പാട്: മണി കണ്ട്രോള്)