സെന്തില്‍ ബാലാജിയ്ക്ക് തിരിച്ചടി ; എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ നടപടിക്ക്‌ എതിരെ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂസ് ഡെസ്ക് : തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെയും ഭാര്യയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്നെ കസ്‌റ്റഡിയില്‍ എടുത്ത എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ നടപടിക്ക്‌ എതിരെയാണ് സെന്തില്‍ ബാലാജി സുപ്രീംകോടതിയെ സമീപിച്ചത്.

Advertisements

വിഷയം വിശാല ബെഞ്ച് പരിഗണിക്കണമെന്ന് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.ജൂണ്‍ 14നാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. എം കെ സ്റ്റാലിന്‍ സര്‍ക്കാരില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയാണ് സെന്തില്‍ ബാലാജി.

Hot Topics

Related Articles