മുംബൈ: ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവിൽ വ്യാപാരത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് എട്ടുലക്ഷം കോടി രൂപ. സെൻസെക്സ് 1400 പോയിന്റാണ് ഇടിഞ്ഞത്. 1.77 ശതമാനം ഇടിവോടെ 79,000 എന്ന സൈക്കോളജിക്കൽ ലെവലിനും താഴെ പോയി സെൻസെക്സ്. കുറെ ദിവസങ്ങൾക്ക് ശേഷം ആദ്യമായി നിഫ്റ്റി 24000ൽ താഴെ എത്തി.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന അനിശ്ചിതത്വവും വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ നയ പ്രഖ്യാപനവും കമ്ബനികളുടെ മോശം രണ്ടാം പാദ ഫലങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വ്യാപാരത്തിന്റെ ആദ്യ ഒന്നര മണിക്കൂറിനുള്ളിൽ നിക്ഷേപകരുടെ 8.44 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ലിസ്റ്റഡ് കമ്ബനികളുടെ വിപണി മൂല്യം 439.66 ലക്ഷം കോടിയായാണ് താഴ്ന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. മഹീന്ദ്ര, സിപ്ല, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ കമ്ബനികൾ മാത്രമാണ് പിടിച്ചുനിന്നത്. റിലയൻസിന്റെ ഓഹരിയിൽ മാത്രം 40 രൂപയുടെ ഇടിവാണ് ഉണ്ടായത്.