കോട്ടയം: ചെങ്ങളം കൈരളി ആർട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് ഓണാഘോഷം സെപ്റ്റംബർ മൂന്നിനും നാലിനും നടക്കും. ചെങ്ങളം കൈരളി നഗറിലാണ് പരിപാടി നടക്കുന്നത്. കലാ – കായിക മത്സരങ്ങളും സാംസ്‌കാരിക സമ്മേളനവും നടക്കും. സെപ്റ്റംബർ മൂന്നിനു വൈകിട്ട് ഏഴു മണി മുതലാണ് കലാപരിപാടികൾ നടക്കുക. സ്‌പെ്റ്റംബർ നാല് വ്യാഴാഴ്ച വൈകിട്ട് ഏഴു മുതൽ കലാഭവൻ മണിയുടെ സഹോദരി പുത്രൻ നാടൻപാട്ട് കലാകാരൻ സജിത്ത് മാമ്പ്രയുടെ നേതൃത്വത്തിൽ സെപ്റ്റംബർ നാല് വ്യാഴാഴ്ച വൈകിട്ട് കലാപരിപാടികൾ അരങ്ങേറും. കേരള സംസ്ഥാന അണ്ടർ 18 കബടി ടീ്ം അംഗം അബ്ദുൾ ബാസിതിനും, സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സ്വർണ മെഡൽ റിലേയിൽ ജേതാവായ അഭിരാം കെ.ബിനു എന്നിവരെ കൈരളി ആദരിക്കും. സമ്മാനക്കൂപ്പൺ നറക്കെടുപ്പ് സെപ്റ്റംബർ നാലിന് നടക്കും.
Advertisements