കോട്ടയം: സിറാജ് ദിനപത്രം തിരുവനന്തപുരം ജില്ലാ ബ്യൂറോ ചീഫ് കെ എം ബഷീറിനെ മദ്യ ലഹരിയിൽ കാറിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ ആയി നിയമിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ എസ് വൈ എസ്, എസ് എസ് എഫ് എന്നീ സംഘടനകൾ സംയുക്തമായി കലക്ട്രേറ്റ് മാർച്ച് നടത്തി. കോട്ടയം ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച മാർച്ച് മുസ്ലിം ജമാഅത്ത്ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എം മുഹമ്മദ് ഫ്‌ലാഗ് ഓഫ് ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന സെക്രട്ടറി വിഎച്ച് അബ്ദു റഷീദ് മുസ്ലിയാർ ഉത്ഘാടനം ചെയ്തു. കേസിൽ ഒന്നാം പ്രതിയായി കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട കളങ്കിതനായ വ്യക്തിയെ ജില്ലാ മജിസ്‌ട്രേറ്റിന്റെ പദവിയിലുള്ള കലക്ടർ ആക്കി നിയമിച്ചത് കെ എം ബഷീറിന്റെ കുടുംബത്തോടും ജനാധിപത്യ വിശ്വാസികളോടും ചെയ്ത വഞ്ചനയാണെന്നും അബ്ദു റഷീദ് മുസ്ലിയാർ പറഞ്ഞു. ജനകീയ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത നടപടിയാണ് ഇത്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ മാത്രമേ ഇത് ഉപകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ എം ബഷീറിന് നീതി കിട്ടാതെ സമരത്തിൽ നിന്നും പിൻ തിരിയില്ല. സർക്കാരാണ് ഞങ്ങളെ തെരുവിലിറക്കിയത്. അതുകൊണ്ട് സർക്കാർ അദ്ദേഹത്തെ ഉടൻ തന്നെ ആ തസ്തികയിൽ നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത ജില്ലാ പ്രസിഡന്റ് കെ എസ്എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എം അനസ് മദനി മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം ലബീബ് സഖാഫി, അലി മുസ്ലിയാർ കുമളി, അബ്ദുൽ അസീസ് സഖാഫി, ലിയാഖത്ത് സഖാഫി, ഷാജഹാൻ സഖാഫി, ഷമീർ സി എം, അബ്ദുറഹ്‌മാൻ സഖാഫി, പി എസ് നൗഷാദ് ഹാജി, പിടി നാസർ ഹാജി, അബ്ദുലത്തീഫ് മുസ്ലിയാർ കോട്ടയം, നിസാർ തിരുവാതുക്കൽ എന്നിവർ സംസാരിച്ചു.