വൈക്കം:കേരള കോഗ്രസ് ബിയുടെ കാരുണ്യ പദ്ധതിയായ വാത്സല്യ ജ്യോതിയുടെ ഭാഗമായി വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം നഗരസഭ ശുചീകരണ തൊഴിലാളികൾക്ക് ഓണക്കോടി നൽകി ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് മധു ആർ. പണിക്കറുടെ അധ്യക്ഷതയിൽ നടന്ന യോഗം മുന്നോക്ക വികസന ബോർഡ് ചെയർമാൻ കെ.ജി. പ്രേംജിത്ത് നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ശശിധരൻ സ്വാഗതം പറഞ്ഞ ‘സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഔസേപ്പച്ചൻ, ജില്ലാ പ്രസിഡൻ്റ പ്രശാന്ത് നന്ദകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് ശശിധരൻ, ജനറൽ സെക്രട്ടറി സനിൽ കുമാർ, ജില്ല സെക്രട്ടറി അജിന്ദ്രകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements