കുമരകം: ശ്രീനാരായണ ഗുരുദേവൻ
കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ ഓർമ്മ പുതുക്കുന്നതിനായി സെപ്റ്റംബർ 7 ചതയം നാളിൽ കോട്ടത്തോട്ടിൽ വച്ച് ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് നാടിന്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന
122 -ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി ബുള്ളറ്റിൻ പ്രകാശനം നടത്തി.ക്ലബ്ബ് ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ ട്രഷറർ എം കെ വാസവൻ മുണ്ടുചിറ സീനിയർ അംഗം പി വിജയപ്പൻ പുത്തൻപുരയ്ക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ.വി പി അശോകന്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി
ട്രഷറർ എസ് വി സുരേഷ് കുമാർ എം കെ വാസവൻ പി വിജയപ്പൻ എന്നിവർ സംസാരിച്ചു.
Advertisements