കൊച്ചി: സിനിമാ- സീരിയല്‍ താരം സോണിയ ഇനിമുതല്‍ മുന്‍സിഫ് മജിസ്ട്രേറ്റ്. കാര്യവട്ടം ക്യാമ്പസിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിനിയായിരുന്ന സോണിയ വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യവെയാണ് മുന്‍സിഫ് മജിസ്ട്രേറ്റായുള്ള നിയമനം. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസോടെ പാസായ സോണിയ തുടര്‍ന്ന് എല്‍എല്‍ബിയും എല്‍എല്‍എമ്മും പഠിച്ചു.
ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു താരത്തിന്റെ ക്യാമറയ്ക്ക് മുമ്പിലേക്കുള്ള ആദ്യ ചുവട്. തുടര്‍ന്ന് സോണിയ സീരിയലിലും ശേഷം സിനിമയിലും അഭിനയിച്ചു. ‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന പരമ്പരയിലായിരുന്നു ആദ്യം വേഷമിട്ടത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഇന്ന് സോണിയ.’അത്ഭുതദ്വീപ്’ എന്ന സിനിമയിലെ അഞ്ച് രാജകുമാരികളില്‍ ഒരാളായി സോണിയ വേഷമിട്ടിരുന്നു. ‘മൈ ബോസി’ല്‍ മമ്തയുടെ സുഹൃത്തായും എത്തി. ‘കുഞ്ഞാലി മരക്കാര്‍’, ‘മംഗല്യപ്പട്ട്’, ‘ദേവീ മാഹാത്മ്യം’ എന്നിവയാണ് സോണിയ വേഷമിട്ട സീരിയലുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്‍പതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് താരം.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃനിരയിലെത്തിയ വ്യക്തികൂടിയാണ്. ബിസിനസുകാരനാണ് ഭര്‍ത്താവ് ബിനോയ് ഷാനൂര്‍ കോണ്‍ഗ്രസ് നേതാവാണ്. ബിനോയ് സോണിയ ദമ്പതികള്‍ക്ക് അല്‍ ഷെയ്ഖ പര്‍വീന്‍ എന്ന ഒരു മകളാണ്. അമ്മയെപോലെ മകളും കലാകാരിയാണ്. ‘അമ്മ’, ‘ആര്‍ദ്രം’, ‘ബാലാമണി’ എന്നീ സീരിയലുകളില്‍ ബാലതാരമായി ഷെയ്ഖ തിളങ്ങിയിട്ടുണ്ട്.