അയ്മനം: സർവീസിൽ നിന്നും വിരമിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോണി മാത്യുവിന് ഗ്രാമ പഞ്ചായത്ത് യാത്രയയപ്പ് നൽകി. 30 വർഷക്കാലത്തോളം നീണ്ട സർക്കാർ സേവനത്തിന് ശേഷമാണ് ഇന്ന് വിരമിക്കൽ. കോട്ടയം, ഇടുക്കി, കാസർഗോഡ് തുടങ്ങിയ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിലാണ് അയ്മനം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായത്. പഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷ്, വൈസ് പ്രസിഡണ്ട് മനോജ് കരീമഠം, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ആശംസകൾ നേർന്നു.
Advertisements