ഈ സീസണിലെ മോശം ടീമാകാനുള്ള മത്സരം; ചെന്നൈയോട് തോറ്റ് രാജസ്ഥാൻ; അവസാന സ്ഥാനക്കാരായി ചെന്നൈ

ചെന്നൈ: സീസണിലെ ഏറ്റവും മോശം ടീമിനെ കണ്ടെത്താനുള്ള വാശിയേറിയ പോരാട്ടത്തിൽ ചെന്നൈയോട് തോറ്റ് രാജസ്ഥാൻ…! അവസാന സ്ഥാനക്കാരാകാനുള്ള മത്സരത്തിൽ ആറു വിക്കറ്റിന് തോറ്റാണ് ചെന്നൈ വിജയിച്ചത്. സീസണിലെ അവസാന മത്സരം കളിക്കാനിറങ്ങിയ രാജസ്ഥാൻ ടോസ് നഷ്ടമായി ഫീൽഡിംങിന് ഇറങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഉയർത്തിയ 187 എന്ന വിജയലക്ഷ്യം നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി 17 പന്ത് ബാക്കി നിൽക്കെ രാജസ്ഥാൻ മറികടന്നു.

Advertisements

സീസണിലെ അവസാന മത്സരമാണ് രാജസ്ഥാൻ റോയൽസ് കളിച്ചത്. അതുകൊണ്ടു തന്നെ വിജയത്തോടെ സീസൺ അവസാനിപ്പിക്കാനായിരുന്നു ടീമിന്റെ ശ്രമവും. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് 12 റൺ എടുത്തപ്പോഴേയ്ക്കും രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണർ ഡെവൺ കോൺവേ (10) ഉർവിൽ പട്ടേൽ (0) എന്നിവരെയാണ് പത്ത് റൺ എടുത്തപ്പോഴേയ്ക്കും നഷ്ടമായത്. മൂന്നാമനായി ക്രീസിൽ എത്തിയത് എല്ലാവരെയും ഞെട്ടിച്ച് അശ്വിനായിരുന്നു. എന്നാൽ, മികച്ച് രീതിയിൽ ബാറ്റ് ചെയ്തിരുന്ന ഓപ്പണർ ആയുഷ് മഹ്േ്രത ആയിരുന്നു അടുത്ത ഇര. 20 പന്തിൽ ഒരു സിക്‌സും എട്ടു ഫോറും അടിച്ച് 43 റൺ എടുത്ത മഹ്ത്രയെ ദേശ് പാണ്ഡെ വീഴ്ത്തുകയായിരുന്നു. ഇതോടെ 68 ന് മൂന്ന് എന്ന നിലയിൽ എത്തി ചെന്നൈ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് റൺ കൂടി ചേർത്തപ്പോഴേയ്ക്കും അശ്വിനെ (13) ഹസരങ്ക വീഴ്ത്തി. 78 ൽ ജഡേഡയും (1) 137 ൽ ബ്രവീസും (42) വീണതോടെ ചെന്നൈ 150 കടക്കുമോ എന്നായിരുന്നു ആശങ്ക. എന്നാൽ, തട്ടി മുട്ടി നിന്ന ശിവം ദുബെ (39) കഷ്ടപ്പെട്ട് ടീം സ്‌കോർ 180 ൽ എത്തിച്ചു. ഒപ്പം ടെസ്റ്റ് കളിച്ച ധോണി (16) കൂടി ചേർന്നതോടെ 187 എന്ന ഭേദപ്പെട്ട സ്‌കോറിൽ ചെന്നൈ എത്തി. കാംബോജ് അഞ്ചും, നൂറ് അഹമ്മദ് രണ്ടും റൺ എടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി യുദ്ധ് വീർ സിംങും ആകാശ് മധ്വാളും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. ദേശ്പാണ്ഡെയും, ഹസരങ്കയും ഓരോ വിക്കറ്റെടുത്തു.

മറുപടി ബാറ്റിംങ് ആരംഭിച്ച രാജസ്ഥാന് വെടിക്കെട്ട് തുടക്കമാണ് ജയ്‌സ്വാൾ നൽകിയത്. യങ് സെൻസേഷൻ വൈഭവ് സൂര്യവംശിയെ ഒരു വശത്ത് നിർത്തി ജയ്‌സ്വാൾ കത്തിക്കയറി. 19 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്‌സും പറത്തിയ ജയ്‌സ്വാൾ രാജസ്ഥാനെ അതിവേഗം മുന്നിലെത്തിച്ചു. എന്നാൽ, കാംബോജിന്റെ പന്തിൽ ജയ്‌സ്വാൾ ക്ലീൻ ബൗൾഡായി. പിന്നാലെ ക്രീസിൽ എത്തിയ സഞ്ജു , വൈഭവിന് പൂർണ പിൻതുണയുമായി നിന്നു. എന്നാൽ, സ്‌കോർ 135 ൽ നിൽക്കെ സഞ്ജു (41) അശ്വിന്റെ പന്തിൽ ബ്രവിസിന് ക്യാച്ച് നൽകി മടങ്ങി. സ്‌കോർ 138 ൽ നിൽക്കെ 33 പന്തിൽ നിന്നും നാലു വീതം ഫോറും സിക്‌സും അടിച്ച വൈഭവ് 57 റണ്ണെടുത്തു നിൽക്കെ അശ്വിന്റെ പന്തിൽ ജഡേജ പിടിച്ചാണ് പുറത്തായത്. തൊട്ടു പിന്നാലെ റിയാൻ പരാഗ് (3) പുറത്തായതോടെ പതിവ് രാജസ്ഥാൻ കഥ ആവർത്തിക്കുമെന്നായി ആരാധകരുടെ ആശങ്ക. എന്നാൽ, ധ്രുവ് ജുവറലും (31) , ഹിറ്റ്‌മെറും (12) ചേർന്ന് കളി വിജയിപ്പിച്ചു.

Hot Topics

Related Articles