കുറവിലങ്ങാട്:- സേവാഭാരതി കുറവിലങ്ങാട് പഞ്ചായത്ത് കാര്യാലയം എം സി റോഡിൽ കോഴാ നയാരാ പെട്രോൾ പമ്പിന് എതിർവശം കട്ടിക്കാനായിൽ ബിൽഡിംഗിൽ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. ജയലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു. സേവാഭാരതി കുറവിലങ്ങാട് യൂണിറ്റ് പ്രസിഡൻ്റ് സജീവ് ഓരത്തേൽ, സെക്രട്ടറി പി ജി ഗോപീകൃഷ്ണൻ,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സന്ധ്യാ സജികുമാർ,കമാലാസനൻ ഈ കെ, സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡൻ്റ് ഡോ ജോസ് മാത്യു, കാളികാവ് ദേവിക്ഷേത്രം ഉപദേശകസമിതി പ്രസിഡൻ്റ് ഡോ ടി ജി ശിവദാസ്,ബിജെപി സംസ്ഥാന സമിതി അംഗം ടി എ ഹരികൃഷ്ണൻ,ബിജെപി ജില്ലാ കമ്മിറ്റിഅംഗം പവിത്രൻ ചെറുകരോട്ട്, ഷിജോ എസ് ആർ, ജി ജയപ്രകാശ്, സേവാഭാരതി കുറവിലങ്ങാട് യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.