വിനായകനും സെക്‌സും മീറ്റു മൂവ്‌മെന്റും..! സെക്‌സും കണ്‍സെന്റും വീണ്ടും ചര്‍ച്ചയാകുമ്പോള്‍; രജിസ്റ്റഡ് ഇണയോട് മാത്രമേ ലൈംഗികത പാടുള്ളൂ എന്നത് മിഥ്യാധാരണയാണ്; ആരോടാണെങ്കിലും ലൈംഗിക ബന്ധത്തിന് യെസ് പറയും മുന്‍പ് ആറ് കാര്യങ്ങള്‍ അറിയണം

ഒരുത്തി സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങളാണ് നിലവില്‍ സോഷ്യല്‍ മീഡിയയിലെ ഹോട്ട് ടോപിക്. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞതാണ് വിവാദത്തിന് വഴിവച്ചത്. മറ്റെയാളെ അസ്വസ്ഥരാക്കും വിധം അല്ലെങ്കില്‍ അപമാനിക്കും വിധം അനുവാദം ചോദിക്കുന്നത് അനുവാദം ചോദിക്കല്‍ അല്ല. ബസ്സ് കാത്ത് നില്‍ക്കുന്ന സ്ത്രീയോട് എന്താണ് റേറ്റ് എന്ന് ചോദിക്കുന്നത്, ഇന്‍ബോക്സില്‍ വന്ന് കൊടുക്കുമോ എന്ന് ചോദിക്കുന്നത് അനുവാദം എന്ന ഉദ്ദേശ്യം വെച്ച് ഉള്ളത് അല്ല. അപമാനിക്കുക എന്നുള്ള ഉദ്ദേശ്യം വെച്ചുള്ളതാണ്.

Advertisements

വിവാഹത്തിന് ശേഷം മാത്രമേ, രെജിസ്റ്റഡ് ഇണയോട് മാത്രമേ ലൈംഗികത പാടുള്ളൂ എന്ന് കരുതുന്ന ഒരു ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഇഷ്ടമല്ല എന്ന് കാണിക്കുന്നവരുടെ പിന്നാലെ ഉള്ള മൃദുവായ പിന്തുടരല്‍ പോലും അക്രമമാണ്. വിവാഹം, ജോലി, പണം തുടങ്ങി എന്തും ഓഫര്‍ ചെയ്തുകൊണ്ടുള്ള ലൈംഗികതയും അക്രമമാണ്. ഇതെല്ലാം മീറ്റു മൂവെമെന്റില്‍ ഉള്‍പ്പെടുന്നതുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സത്യത്തില്‍ മനോഹരമായ കാാര്യമാണ് ഒരാളോട് ലൈംഗിക ആകര്‍ഷണം തോന്നുക, അത് എക്സ്പ്രസ് ചെയ്യുക, അതിലേര്‍പ്പെടുക എന്നുള്ളത്. ആഗ്രഹിക്കുന്ന രീതിയില്‍ അനുവാദം ചോദിക്കുക എന്നുള്ളതാണ് പ്രധാനം. മനുഷ്യര്‍ക്ക് ഒരു കുശുമ്പും കുന്നായ്മയും അക്രമവും ഇല്ലാതെ ആസ്വദിക്കാന്‍ ഉള്ളതാണ് ലൈംഗികത. അതില്‍ യാതൊരു കാപട്യ ആര്‍ഷ ഭാരതത്വവും സദാചാരവും ആവശ്യമില്ല. പക്ഷേ, ശാരീരിക ബന്ധത്തിന് യെസ് പറയും മുന്‍പ് അറിയേണ്ട ആറ് കാര്യങ്ങളുണ്ട്.

  1. കണ്‍സെന്റ്
    വ്യക്തമായ സമ്മതം നല്‍കുന്നില്ലെങ്കില്‍ അതിന് അര്‍ത്ഥം, മൗനം സമ്മതമല്ല, നോ എന്നാണ്. ലൈംഗികതയ്ക്കിടയില്‍ പോലും നോ പറയാന്‍ ആണിനും പെണ്ണിനും അവകാശമുണ്ട്.
  2. പാപികളോ മോശക്കാരോ ആക്കേണ്ട
    സമ്മതത്തോടെയും സുരക്ഷിതവുമായ സെക്‌സ് നിയമപരമാണ്. ആരൊക്കെയായി സെക്‌സ് ആകാം എന്നതും വ്യക്തി അധിഷ്ഠിതമാണ്. സെക്‌സ് പാപമോ കുറ്റമോ അല്ല. സെക്‌സില്‍ ഏര്‍പ്പെട്ട ശേഷമോ അതിന് മുന്‍പോ അതിലേര്‍പ്പെട്ട ആളെ മോശക്കാരായി ചിത്രീകരിക്കുന്നത് തരംതാഴ്ന്ന പ്രവര്‍ത്തിയാണ്. ദീര്‍ഘകാല ബന്ധങ്ങളില്‍ മാത്രമേ ശാരീരിക ബന്ധം ആകാവൂ എന്ന വാദവും തെറ്റാണ്.
  3. സുരക്ഷിതത്വം
    പങ്കാളിക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പ് വരുത്തണം. ശാരീരിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഒഴിവാക്കാനും മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണം.
  4. വൈകാരികത
    വൈകാരികബന്ധം ഇല്ലാതെ ആളുകള്‍ ലോകത്ത് സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ട്. സെക്‌സിന് മുന്‍പോ ശേഷമോ വൈകാരികത ഉണ്ടാകണമെന്ന് വാശിപിടിക്കാനോ അത് ഇല്ലാതാക്കാനോ ശ്രമിക്കേണ്ടതില്ല.
  5. സമ്മര്‍ദ്ദപ്പെടരുത്
    ഒരേ താല്പര്യമുള്ള ആളുകളുമായി ബന്ധമുണ്ടാക്കുന്നതാണ് ഉചിതം. ഓരോരുത്തരും വ്യത്യസ്ത മനുഷ്യരാണ്. മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം തനിക്കും ബാധകമാണെന്ന് ചിന്തിച്ച് സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാതിരിക്കുക.
  6. അനുഭവങ്ങള്‍ പാളിച്ചകള്‍
    സ്വന്തം താല്പര്യം മനസ്സിലാക്കാന്‍ സ്വയംഭോഗം സഹായിക്കും. തെറ്റായ അനുഭവങ്ങളില്‍ നിന്ന് ശരിയായ അനുമാനത്തിലെത്താന്‍ മുന്‍കാല വീഴ്ചകള്‍ സഹായിക്കും. പേടിച്ച് മാറ്റി വയ്‌ക്കേണ്ടതല്ല ലൈംഗികത. ഓരോ അനുഭവങ്ങളും പുതിയ കാര്യങ്ങള്‍ നിങ്ങളെ പഠിപ്പിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.