സ്വീഡനിൽ സെക്സ് ചാമ്പ്യൻഷിപ്പ് : രജിസ്റ്റർ ചെയ്തത് 20 പേർ : നടക്കുന്നത് യൂറോപ്യൻ ചാമ്പ്യൻഷിപ്പ്; മത്സരാർത്ഥികൾക്ക് ലഭിക്കുക ഒരു മിനിറ്റ് മുതൽ 45 മിനിറ്റ് വരെ 

സ്റ്റോക്ക്ഹോം: സെക്സ് ഒരു മത്സര ഇനമാണോ ? ആണന്നും അല്ലന്നും അഭിപ്രായം ഉണ്ടാകാം. എന്നാൽ , സെക്സിനെ ഒരു മത്സരമാക്കി മാറ്റുകയാണ് സ്വീഡൻ. ഇതിന്റെ ഭാഗമായി  ജൂൺ എട്ടിന് ഒരു സെക്സ് ചാമ്പ്യൻഷിപ്പും നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്വീഡൻ. സ്വീഡിഷ് സെക്സ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ നടത്തുന്ന മത്സരം ആഴ്ചകളോളം നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisements

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഓരോ ദിവസവും ആറുമണിക്കൂർ മത്സരിക്കും. ദിവസത്തിലെ വ്യത്യസ്ത മത്സരങ്ങളിൽ ഓരോരുത്തർക്കും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുവരെ 20 പേർ ചാമ്പ്യൻഷിപ്പിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് ജൂറികളാണ് മത്സരത്തിലെ വിജയിയെ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷകരുടെ റേറ്റിങ്ങും മത്സരത്തിൽ നിർണായകമാകും. പ്രേക്ഷകരിൽ നിന്നും 70 ശതമാനം വോട്ടും ജൂറിയിൽ നിന്ന് 30 ശതമാനം വോട്ടും സ്വീകരിച്ച ശേഷം വിജയിയെ പ്രഖ്യാപിക്കും. സ്വീഡനിലെ ഗോഥെൻബെർഗിലാണ് മത്സരം നടക്കുന്നത്. 

ഈ വാർത്ത കാട്ടുതീ പോലെ പടർന്നതോടെ കായികപ്രേമികൾ മത്സരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ഏറെ രസകരമായ പല പോസ്റ്റുകളും ചിലർ പങ്കുവെച്ചിട്ടുണ്ട്. 

Hot Topics

Related Articles