പാരിസ്: കാല്‍ നൂറ്റാണ്ടിലേറെ തന്റെ മൂന്നൂറോളം രോഗികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുൻ ശസ്ത്രക്രിയാ വിദഗ്ധന്റെ വിചാരണ അടുത്തയാഴ്ച്ച തുടങ്ങും.ഇരകളില്‍ ഇപ്പോഴും ഭൂരിഭാഗം കുട്ടികളും അബോധാവസ്ഥയില്‍ തുടരുകയാണ്. 74 കാരനായ ജോയല്‍ ലെ സ്‌കോർനെക്കിനെതിരെയാണ് രൂക്ഷമായ ആരോപണങ്ങളുള്ളത്. ഫെബ്രുവരി 24 ന് ആണ് ജോയലിനെതിരെയുള്ള നാല് മാസത്തെ വിചാരണ ആരംഭിക്കുന്നത്. തുറന്ന കോടതിയിലും, അടഞ്ഞ കോടതിയിലുമായാണ് ഇരകള്‍ മൊഴി നല്‍കുക.
ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ച ഇരകളുടെ ശരാശരി പ്രായം 11 വയസാണെങ്കിലും 70 വയസുള്ള ഒരു സ്ത്രീയടക്കം ഈ ലിസ്റ്റില്‍ ഉണ്ട്. 1989 നും 2014 നും ഇടയില്‍ പടിഞ്ഞാറൻ ഫ്രാൻസില്‍ പന്ത്രണ്ടോളം ആശുപത്രികളില്‍ ജോലി ചെയ്ത് വരവെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
111 ബലാത്സംഗങ്ങള്‍ക്കും 189 ലൈംഗികാതിക്രമങ്ങള്‍ക്കും ചേർന്നാണ് ഇയാള്‍ വിചാരണ നേരിടുന്നത്. ഇരകളായ 299 പേരില്‍ 256 പേരും 15 വയസ്സിന് താഴെയുള്ളവരാണ്. അതേ സമയം എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടാലും പരമാവധി 20 വർഷം തടവാണ് പ്രതിക്ക് നേരിടേണ്ടി വരിക. ശിക്ഷകള്‍ ഒരുമിച്ച് ചേർക്കാൻ ഫ്രഞ്ച് നിയമം അനുവദിക്കുന്നില്ല എന്നതിനാലാണിത്.
പ്രതിയുടെ അയല്‍ പക്കത്ത് താമസിച്ചിരുന്ന 6 വയസുകാരിയായ പെണ്‍കുട്ടയുമായി ബന്ധപ്പെട്ട് പീഢന പരാതി ലഭിച്ചപ്പോഴാണ് 2017-ല്‍ പ്രതിക്കെതിരെ അധികൃതർ അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തില്‍, 1990 കളില്‍ അദ്ദേഹത്തിൻ്റെ മരുമക്കള്‍ക്കും, നാല് വയസ്സുള്ള ഒരു പെണ്‍കുട്ടിക്കും നേരെയുള്ള ആക്രമണങ്ങള്‍ കണ്ടെത്തിയത്. 2020 ഡിസംബറില്‍ ഈ കുറ്റകൃത്യങ്ങള്‍ക്ക് അദ്ദേഹത്തെ 15 വർഷം തടവിന് വിട്ടു. ജോണ്‍സാക്കിലെ ലെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പന്ത്രണ്ടോളം സെക്സ് ടോയ്സും 300,000 അശ്ലീല ചിത്രങ്ങളും കണ്ടെത്തി.