പ്രതിഫലമടക്കം എമ്പുരാന്റെ ബജറ്റ്…സന്തോഷ് ടി കുരുവിള വെളിപ്പെടുത്തിയത് വമ്പൻ തുക

എമ്പുരാൻ മലയാളമാകെ ഉറ്റുനോക്കുന്ന ചിത്രമാണ്. എമ്പുരാന്റെ ബജറ്റും അടുത്തിടെ ചര്‍ച്ചയായിരുന്നു. ആരോടും ബജറ്റ് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ നിര്‍മാതാവ് സന്തോഷ് ടി കുരുവിള കാൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എമ്പുരാന്റെ ബജറ്റിനെ കുറിച്ച് സൂചിപ്പിച്ചതും ചര്‍ച്ചയായിരിക്കുകയാണ്.

Advertisements

ആന്റണി പെരുമ്പാവൂരിന് എമ്പുരാനില്‍ പ്രതീക്ഷയുണ്ടെന്ന് പറയുന്നു നിര്‍മാതാവ് സന്തോഷ് ടി കുരുവിള ഊഹിക്കുന്നു. പ്രതിഫലമടക്കം ബജറ്റ് 140- 150 കോടിക്ക് മുകളില്‍ പോകും. ഞാൻ എമ്പുരാന്റെ സെറ്റില്‍ പോയിട്ടുണ്ട്. പൃഥ്വിരാജ് അപാര സംവിധായകൻ ആണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സിനിമ പെര്‍ഫക്റ്റാകണം. അതിന് പിന്തുണയുമായി ആന്റണി പെരുമ്പാവൂരുണ്ടെനും പറയുന്നു നിര്‍മാതാവ് സന്തോഷ് ടി കുരുവിള.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Hot Topics

Related Articles