അടൂർ: മാനസിക വൈകല്യമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ പ്രതിക്ക് 34 വര്‍ഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും.
കൊടുമണ്‍ ഐക്കാട് ചന്ദ്രാലയം വീട്ടില്‍ കൊച്ചുമോന്‍ എന്ന് വിളിക്കുന്ന ലിജു ചന്ദ്രനെ അടൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ( പോക്‌സോ കോടതി ) ജഡ്ജി സമീര്‍ എ ശിക്ഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിഴ പെണ്‍കുട്ടിക്ക് നല്‍കണം, അടക്കാതെ വന്നാല്‍ മൂന്ന് വര്‍ഷം അധികം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പ്രത്യേക വിദഗ്ദ്ധന്റെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കൊടുമണ്‍ പോലീസ് 2017 ല്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെ വകുപ്പുകളുടെയും വ്യവസ്ഥപ്രകാരമാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. സ്മിത ജോണ്‍ പി ഹാജരായി.