ഉറങ്ങിക്കിടന്ന സമയത്ത് പിന്നിലൂടെ കടന്നുപിടിച്ചു; കെഎസ്ആര്‍ടിസി ബസില്‍ കോളേജ് അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; പരാതിപ്പെട്ടപ്പോള്‍ കണ്ടക്ടര്‍ പ്രതികരിക്കാത്തത് ഫേസ്ബുക്ക് ലൈവിലൂടെ തുറന്ന് പറഞ്ഞ് അധ്യാപിക

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ കോളേജ് അധ്യാപികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്കാണ് യാത്രയ്ക്കിടെ മോശം അനുഭവം ഉണ്ടായത്. ഉറങ്ങി കിടക്കുന്ന സമയത്ത് പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. എന്നാല്‍ അതിക്രമത്തിനെതിരെ പ്രതികരിച്ചിട്ടും കണ്ടക്ടര്‍ ഉള്‍പ്പടെ ആരും പിന്തുണച്ചില്ലെന്ന് യുവതി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

Advertisements

ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വെച്ചാണ് അതിക്രമം ഉണ്ടായത്. സംഭവം നടന്ന ഉടന്‍ പ്രതികരിച്ചിട്ടും ബസിലുണ്ടായിരുന്ന ആരും പിന്തുണച്ചില്ല. അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തില്‍ നിന്ന് മോചിതയായില്ലെന്ന് അധ്യാപിക പറയുന്നു. ബസ് ജീവനക്കാരോട് പരാതിപ്പെട്ടിട്ട് പൊലീസില്‍ അറിയിക്കുന്നതിന് പകരം പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്- അധ്യാപിക പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയില്‍ ഹൈവേ പൊലീസ് നില്‍ക്കുന്നിടത്ത് വാഹനം നിര്‍ത്തിയപ്പോഴും പരാതി സ്വീകരിച്ച് നിയമനടപടിയിലേക്ക് കടക്കാന്‍ തയ്യാറായില്ലെന്നും ഇയാള്‍ക്കെതിരെ കെഎസ്ആര്‍ടിസിക്കും പൊലീസിനും പരാതി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

(വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രതീകാത്മക ചിത്രം)

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.