‘ന​ഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു’; ഹിമാചൽ ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെ പരാതിയുമായി പാർട്ടി പ്രവർത്തകൻ്റെ മകൾ; കേസ് എടുത്തു

ഷിംല: യുവതിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്. ഹിമാചൽപ്രദേശ് ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബിജെപി പ്രവർത്തകൻ്റെ മകളായ ഇരുപതുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ബിജെപി സംസ്ഥാന ഘടകം വൈസ് പ്രസിഡന്റും മുൻ ഡപ്യൂട്ടി സ്പീക്കറുമായ ഹൻസ് രാജിനെതിരെ കഴിഞ്ഞ ഒമ്പതിനാണ് യുവതി പരാതി നൽകുന്നത്. 

Advertisements

ചമ്പയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സംഭവം തിങ്കളാഴ്ചയാണ് പുറത്തുവരുന്നത്. മണിക്കൂറുകൾക്ക് ശേഷം മാനസിക സമ്മർദത്താലും ചിലരുടെ പ്രേരണയാലുമാണ് കേസ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി ഫേസ്ബുക്കിൽ ലൈവ് ചെയ്തിരുന്നു. അതേസമയം പ്രാദേശിക മജിസ്‌ട്രേറ്റിന് മുന്നിൽ സിആർപിസി 164ാം വകുപ്പ് പ്രകാരം യുവതി മൊഴി രേഖപ്പെടുത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൊഴിയിൽ വിഷയത്തിൽ തുടരാൻ താത്പര്യമില്ലെന്ന് യുവതി പറഞ്ഞിരുന്നുവെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൻസ് രാജ് തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ഒറ്റയ്ക്ക് കാണാൻ നിർബന്ധിച്ചതായും നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടതായും യുവതി പരാതിയിൽ പറയുന്നു. പിതാവ് ബിജെപിയുടെ ബൂത്ത് ലെവൽ നേതാവാണ്. തൻ്റെ പക്കൽ രണ്ട് സെൽഫോണുകൾ ഉണ്ടെന്നും അതിലൊന്ന് എംഎൽഎയും കൂട്ടാളികളും ചേർന്ന് നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടി എംഎൽഎ തെളിവുകൾ സശിപ്പിക്കാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും പറഞ്ഞു.

അതേസമയം വിഷയം ​ഗൗരവതരമാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവും ഹിമാചൽ പ്രദേശിലെ പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂർ പറഞ്ഞു. വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; ഒറ്റയ്ക്ക് കാണാനും നിർബന്ധിച്ചു; ഹിമാചൽ ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെ  പരാതിയുമായി പാർട്ടി പ്രവർത്തകൻ്റെ മകൾ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.