ജീവനക്കാരുടെ ശമ്പളം കൊള്ളയടിക്കാനുള്ള ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം എൻ ജി ഒ  അസോസിയേഷൻ

പത്തനംതിട്ട :ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും നിശ്ചിത ശതമാനം തുക   ഓരോ മാസവും കൊള്ളയടിക്കുന്നതിന് വേണ്ടി സർക്കാർ തുടങ്ങുന്ന ജീവാനന്ദം  പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആരോഗ്യപരിരക്ഷ സർക്കാരിന്റെ ബാധ്യതയാണെന്ന് വ്യക്തമാക്കി ഉമ്മൻചാണ്ടി സർക്കാർ പത്താം ശമ്പള പരിഷ്കരണം റിപ്പോർട്ടിൽ കൊണ്ടുവന്ന മെഡിസെപ്പ് പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കം ജീവനക്കാരോടുള്ള വഞ്ചനയാണ്. ശമ്പളപരിഷ്കരണ കുടിശ്ശിക 22% ക്ഷാമബത്ത കുടിശ്ശിക, ലീവ് സറണ്ടർ തുടങ്ങി തടഞ്ഞു വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ അടിയന്തരമായി അനുവദിക്കുവാനും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisements

ക്ലാസ് 4 ജീവനക്കാർക്കുള്ള 10% പ്രമോഷൻ എട്ടുമറിക്കാനുള്ള നീക്കവും, ആശ്രിതയമനത്തിൽ വെള്ളം ചേർക്കുന്ന നടപടിയും സർക്കാർ ജീവനക്കാരോടുള്ള ദ്രോഹമാണെന്നും ഇത്തരം നടപടികൾ ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഏഴുകൊല്ലം മുമ്പ് ഇറക്കിയ ഓൺലൈൻ ജനറൽ ട്രാൻസ്ഫർ ഉത്തരവ് പൂർണമായും എല്ലാ വകുപ്പുകളിലും നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസോസിയേഷൻ 39 – താം  ജില്ലാ സമ്മേളനം പത്തനംതിട്ട എസ് എൻ ഡീ പി  ഓഡിറ്റോറിയത്തിൽ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അജിൻ ഐപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ എന്നിവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം എൻ ജി ഒ  അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാറും, സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ എം ജാഫർഖാനും,  യാത്രയയപ്പ് സമ്മേളന സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റും ഉദ്ഘാടനം ചെയ്തു.

                വിവിധ സമ്മേളനങ്ങളിൽ എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു, പ്രദീപ്കുമാർ ബി ,ബോബിൻ വി പി , സംസ്ഥാന സെക്രട്ടറിയേറ്റം പി എസ് വിനോദ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ബി പ്രശാന്ത് കുമാർ, കെ ജി ഒ  യു ജില്ലാ പ്രസിഡണ്ട് ജോസ് ഫിലിപ്പ്, കെ പി എസ് ടി എ ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോർജ്, കെ എസ് എസ് പി എ  ജില്ലാ പ്രസിഡണ്ട് എം എ ജോൺ, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ജി ജയകുമാർ, എസ് കെ സുനിൽകുമാർ, ജില്ലാ ജോയിൻ സെക്രട്ടറി വിഷ്ണു സലീം കുമാർ, ഡി ഗീത, അനിൽകുമാർ ജി, നൗഫൽ ഖാൻ, അബു കോശി പിക്കു വി സൈമൺ, ദിലീപ് ഖാൻ, അനു  കെ, അനിൽകുമാർ, പ്രസാദ് ആർ , ദർശൻ ഡി കുമാർ, സുനിൽ വി കൃഷ്ണൻ, അൽ അമീൻ, ജിഷ്ണു ജെ, ഷെബിൻ വി ഷെയ്ഖ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.