കോട്ടയം : കടുത്തുരുത്തി പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം എഐഎസ്എഫിൻ്റെ പ്രചരണ ബോർഡുകളും കൊടിയും തകർത്ത എസ്എഫ്ഐ ഫാസിസ്റ്റ് ശൈലിയാണ് പിന്തുടരുന്നത്. ജനാധിപത്യ തെരഞ്ഞെടുപ്പുകളെ അക്രമരാഷ്ട്രീയം കൊണ്ട് നിശബ്ദമാക്കാൻ ശ്രമിക്കുന്ന എസ്എഫ്ഐ നിലപാട് തിരുത്തണം. പൊളിടെക്നിക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ച എഐഎസ്എഫ് സ്ഥാനാർത്ഥികളെയും, എഐഎസ്എഫിന് വോട്ട് ചെയ്താൽ ക്യാമ്പസിൽ പഠിക്കാൻ അനുവദിക്കില്ലായെന്ന് വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തുന്ന എസ്എഫ്ഐയുടെ ഏകാധിപത്യത്തിനുള്ള തിരിച്ചടിയാണ് കടുത്തുരുത്തി പോളിടെക്നിക്കിലെ എഐഎസ്എഫ് മുന്നേറ്റം.
എഐഎസ്എഫിന്റെ ചെയർമാൻ സ്ഥാനാർഥി പരാജയപ്പെട്ടത് ആറു വോട്ടുകൾക്ക് ആണ്. മറ്റ് ജനറൽ സീറ്റുകളും നിസ്സാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ദീർഘനാളുകളായി മറ്റു വിദ്യാർത്ഥി സംഘടനകളെ മത്സരിക്കാൻ അനുവദിക്കാതെ എസ്എഫ്ഐ കൈയ്യടക്കി വെച്ച ക്യാമ്പസിൽ ആണ് എഐഎസ്എഫ് മുന്നേറ്റമുണ്ടായത്. ഇതിൽ വിറളിപൂണ്ട എസ്എഫ്ഐയാണ് ആക്രമണം അഴിച്ചുവിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടതു രാഷ്ട്രീയം കൂടുതൽ യോജിപ്പോടെ നിൽക്കേണ്ട കാലത്ത് എസ്എഫ്ഐയുടെ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്തുന്നത് ഇടതുപക്ഷത്തെയാണെന്ന് എസ്എഫ്ഐ തിരിച്ചറിയണമെന്ന് എഐഎസ്എഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.