എസ്.എഫ്.ഐ യുടെ മഴക്കാലപൂർവ്വ ശുചീകരണത്തിന് ജില്ലയിൽ തുടക്കമായി

വൈക്കം: എസ് എഫ് ഐ യുടെ നേതൃത്വത്തിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ കോട്ടയം ജില്ലാ തല ഉദ്ഘാടനം തിങ്കളാഴ്ച ഗവ വി എച്ച് എസ് എസ് വൈക്കം വെസ്റ്റ് മടിയത്തറയിൽ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ നിർവഹിച്ചു.

Advertisements

ക്യാമ്പയിന്റെ ഭാഗമായി എസ്എഫ്ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളും കോളേജുകളും ശുചീകരിക്കും. വൈക്കം മടിയത്തറ സ്കൂളിലെ ശുചീകരണ പ്രവർത്തനത്തോടൊപ്പം തന്നെ സ്കൂളിന്റെ മതിലുകളും കെട്ടിടങ്ങളും ഉൾപ്പെടെ എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലെ സ്റ്റുഡന്റ് ബെറ്റാലിയൻ വൃത്തിയാക്കുകയും പെയിന്റ് ചെയ്തു നൽകുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ് ബി ആഷിക് അധ്യക്ഷനായി. എസ് എഫ് ഐ ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജെ സഞ്ജയ്‌,വൈഷ്ണവി ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ മുരളി , വൈക്കം ഏരിയ പ്രസിഡന്റ് അലീന റെജി,സെക്രട്ടറി കിരൺ കൃഷ്ണ, ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു എന്നിവർ സംസാരിച്ചു.

Hot Topics

Related Articles