ഇടുക്കി വിതുമ്പലോടെ ധീരജിനെ യാത്രയാക്കി: വിലാപയാത്ര കണ്ണൂരിലേക്ക് പുറപ്പെട്ടു; ധീരജിന്റെ മരണ കാരണം നെഞ്ചിൽ ആഴത്തിലേറ്റ മുറിവ്

തൊടുപുഴ : ക്യാമ്പസ് കൊലപാതകത്തിനിരയായ ധീരജ് രാജേന്ദ്രൻ്റെ മൃതദേഹം സഹപാഠികളുടെ നിർബന്ധത്തിന് വഴങ്ങി ഇന്ന് ക്യാമ്പസിൽ പൊതുദർശനത്തിന് വച്ചു. പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം വിദ്യാർത്ഥികളുടെ വികാരനിർഭരമായ ആവശ്യത്തിന് മുന്നിൽ വഴി മാറേണ്ടി വന്നു മുൻനിശ്ചയപ്രകാരം ക്യാമ്പസിൽ പൊതുദർശനത്തിന് വെക്കുന്നില്ല എന്ന അറിയിപ്പാണ് നേതൃത്വം തൽകിയിരുന്നത്. ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയ സഹപാഠിക്ക് അന്തിമോപചാരമർപ്പിച്ചപ്പോൾ ക്യാമ്പസ് ഒന്നടങ്കം വിതുമ്പി.

Advertisements

ഇതിനിടെ , എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് മരിക്കാനുള്ള കാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് വ്യക്തമായി. ധീരജിന്റെ ഇടത് നെഞ്ചിന് താഴെയായി കത്തികൊണ്ട് മൂന്ന് സെന്റീമീറ്റര്‍ നീളത്തില്‍ ആഴത്തിലുള്ള മുറിവാണുള്ളത്. ശരീരത്തില്‍ ഒരു മുറിവ് മാത്രമേയുള്ളൂ. കൂടാതെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ് ചതഞ്ഞതിന്റെ പാടുകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ ധീരജിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ച് അര മണിക്കൂർ പൊതുദർശനത്തിനു വെച്ചു.
എം.എൽ.എ, മന്ത്രി വിവിധ പാർട്ടി പ്രവർ പ്രവർത്തികർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
തൃശ്ശൂരിലേക്ക് വിലാപയാത്രയായി എത്തുന്ന ധീരജിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ അന്തിമോപചാരമർപ്പിക്കും തുടർന്ന് ജന്മനാടായ കണ്ണൂരിലേക്ക് ധീരജിൻ്റെ ചേതനയറ്റ ശരീരം യാത്രയാകും.

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. 4 പേർ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. നാല് കോളേജ് വിദ്യാർത്ഥികളും കസ്റ്റഡിയിൽ ഉണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.

പുറത്ത് നിന്നുള്ളവരെ കാമ്പസിൽ കയറ്റിയതാണ് തർക്കത്തിന് കാരണം. എസ്എഫ്ഐ ഇത് ചോദ്യം ചെയ്തു.
കോളേജ് ​ഗേറ്റിന് പുറത്തേക്ക് ഇവരെ മാറ്റിയിട്ടും തർക്കം തുടർന്നു.ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് ഉച്ചയോടെ വിദ്യാർത്ഥി കൊല്ലപ്പെട്ടത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.