കോട്ടയം : അടിയന്തിരാവസ്ഥയുടെ രാക്ഷസൻ വായ തുറന്ന് പിടിച്ച ഇന്ദിരയ്ക്കായില്ല പിന്നല്ലേ കീടത്തിന്റെ വില പോലുമില്ലാത്ത ഈഡന് എസ്.എഫ്.ഐയെ നിരോധിക്കാൻ പറ്റുക . വൈറലായി എസ്.എഫ്.ഐ അഖിലേന്ത്യാ നേതാവ് നിധീഷ് നാരായണന്റെ പ്രസംഗം. എസ്.എഫ്.ഐ അഖിലേന്ത്യാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥയ്ക്ക് നൽകിയ സ്വീകരണ വേദിയിൽ പ്രസംഗിക്കുമ്പോഴാണ് ഹൈബി ഈഡൻ എം.പി യെ വെല്ലുവിളിച്ച് നിധീഷ് നാരായണൻ രംഗത്ത് എത്തിയത്. പ്രസംഗം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.
നിധീഷിന്റെ വാക്കുകൾ :
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
” അടിയന്തിരാവസ്ഥയുടെ രാക്ഷസൻ വായ തുറന്ന് പിടിച്ച് ഈ രാജ്യത്തെ വിഴുങ്ങുവാൻ ഒരുമ്പെട്ട് നടന്നിട്ടുള്ള ഇന്ദിരാ ഗാന്ധി വിചാരിച്ച് നടന്നിട്ടില്ല. കൽതുറുങ്കുകളും കഠാരമുനകളും മുനകൂട്ടി കാത്ത് വച്ച് കൽതുറുങ്കിലേക്ക് കൈ വിലങ്ങിലേക്ക് ഞങ്ങളെ നിശബ്ദമാക്കാമെന്ന് കൊതിച്ചിരുന്ന അധികാര വർഗത്തിന്റെ ദുർമോഹങ്ങൾക്ക് മുന്നിൽ നിരോധിക്കപ്പെട്ടിട്ടില്ല പിന്നെയല്ലേ കീടത്തിന്റെ വില പോലുമില്ലാത്ത ഒരു ഈഡൻ വിചാരിച്ചാൽ ഈ വിദ്യാർത്ഥി പ്രസ്ഥാനത്തെ അവസാനിപ്പിക്കാൻ വേണ്ടി പറ്റുക “
മുൻപ് എസ് എഫ് ഐ യെ നിരോധിക്കണമെന്ന് ഈഡൻ പാർലമെന്റിൽ ആവിശ്യപ്പെട്ടിരുന്നു. ഇതിനെതിരെ മഹാരാജാസ് കോളേജിൽ ഉൾപ്പടെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ഈ ഘട്ടത്തിലാണ് എം.പിയെ വെല്ലുവിളിച്ച് എസ് എഫ് ഐ അഖിലേന്ത്യാ നേതാവ് നിധീഷ് രംഗത്തെത്തിയത്.