തിരുവനന്തപുരം : തിരുവനന്തപുരം: കേരള സർവ്വകലാശാലക്ക് കീഴിലെ ആലപ്പുഴ എം എസ് എം കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് അഡ്മിഷൻ നേടിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അഡ്മിഷൻ മാഫിയാ സംഘങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സർവ്വകലാശാലയുടെ പേരിൽ നിഖിൽ തോമസ് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവ്വകലാശാല രജിസ്ട്രാർ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് വിശദമായ അന്വേഷണം നടത്തേണ്ടതായിട്ടുണ്ട്. എസ് എഫ് ഐ നേതാവിൻ്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടുണ്ടോയെന്നും കോളേജും സർവ്വകലാശാലയും സർട്ടിഫിക്കറ്റ് പരിശേധന വേളയിൽ ജാഗ്രത പുലർത്താത്തത് ഗുരുതരമായ വീഴ്ചയാണെന്നും അന്യ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നിരവധി വാർത്തകൾ ഇത്തരത്തിൽ വരുന്ന സാഹചര്യത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന അഡ്മിഷൻ മാഫിയകളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് എ ഐ എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ആർ എസ്സ് രാഹുൽ രാജും സെക്രട്ടറി പി കബീറും അറിയിച്ചു.