പുതുപ്പള്ളി : പൊതു വിദ്യാലയങ്ങൾക്ക് കരുത്തായി എസ്എഫ്ഐ . എസ്എഫ്ഐ പുതുപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തി ഏരിയായിലാകെ 7 വിദ്യാലയങ്ങളാണ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്നത്. പൂവന്തുരുത്ത് ഗവണ്മെന്റ് എൽ പി സ്കൂളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സിപിഐ എം കൊല്ലാട് ലോക്കൽ സെക്രട്ടറി സി വി ചാക്കോ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം കെ ബി അഞ്ജന അധ്യക്ഷയായി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി ആഷിക്,ഏരിയ സെക്രട്ടറി റോജിൻ റോജോ, ജില്ലാ കമ്മിറ്റി അംഗം അതുൽ പി മോഹൻ ,കൊല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഏബ്രഹാം, സ്കൂൾ പ്രധാന അധ്യാപിക രാജലക്ഷ്മി എന്നിവർ സംസാരിച്ചു.