ന്യൂസ് ഡെസ്ക് : ക്യാമ്പസുകളില്‍ നിന്നും റാഗിംഗ് ഇല്ലാതാക്കാൻ പ്രയത്നിച്ച പ്രസ്ഥാനമാണ് എസ്‌എഫ്‌ഐ എന്നും എസ്‌എഫ്‌ഐയുടെ ചരിത്രം അറിയാത്തവർ സംഘടനയില്‍ ഉഉള്ളതാണ് പ്രശ്നമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.എസ്‌എഫ്‌ഐയുടെ ചരിത്രം അറിയാതെ എസ്‌എഫ്‌ഐയില്‍ എത്തിയ ഇത്തരക്കാരെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വം എസ്‌എഫ്‌ഐ ശുദ്ധീകരിക്കാൻ തയ്യാറാകാമെന്നു പറഞ്ഞ ശിവൻകുട്ടി മരണപ്പെട്ട സിദ്ധാർത്ഥന്റെ കുടുംബത്തിന് ഒപ്പമാണ് സർക്കാർ എന്നും കൂട്ടിച്ചേർത്തു. കുറ്റവാളികള്‍ ഏത് സംഘടനയില്‍ പെട്ട ആളുകള്‍ ആണെങ്കിലും അവർക്കെതിരെ നടപടി സ്വീകരിക്കും എന്നും സർക്കാർ നിലപാടില്‍ കുടുംബം തൃപ്തനാണെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ അറിയിച്ചതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു സംഘടനയും ഇത്തരം ആക്രമണങ്ങള്‍ നടത്താൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ധാർത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് കോളേജ് ക്യാമ്പസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം ഉണ്ടാവുകയും ചെയ്തു. മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞത് ആണ് സംഘർഷത്തിന് ഇടയാക്കിയത്. പോലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. സംഘർഷം ഉണ്ടായ സ്ഥലത്ത് പോലീസ് തമ്ബടിച്ചിരിക്കുകയാണ്.