രക്ത ദാഹികളായ കെ.എസ് യു – കോൺഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക ; എസ് എഫ് ഐ വിദ്യാർത്ഥി പ്രതിരോധം ഇന്ന്

കോട്ടയം : ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കെ എസ് യു – കോൺഗ്രസ് സംഘത്തിന്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച്
എസ് എഫ് ഐ നേതൃത്വത്തിൽ വെളളിയാഴ്ച ഏരിയാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥി പ്രതിരോധം സംഘടിപ്പിക്കും. സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ മുഴുവൻ ഏരിയകളിലും പ്രതിഷേധ യോഗങ്ങൾ നടക്കും.

Advertisements

കൊലപാതകത്തിന് ശേഷവും പ്രതികളെ ന്യായീകരിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. പ്രതികളെ തള്ളിപ്പറയുവാനോ സംഘടനയിൽ നിന്ന് നടപടിയെടുക്കുവാനോ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തി വിഷയം കൂടുതൽ വഷളാക്കുവാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്. ഇതിനെതിരെ രക്ത ദാഹികളായ കെ.എസ് യു – കോൺഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ യുടെ സമരം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.