ട്യൂഷൻ ക്ലാസിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; 48 കാരിയ്ക് 20 വർഷം കഠിന തടവ്

തൃശൂർ : ട്യൂഷന്‍ ക്ലാസിനെത്തിയ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ട്യൂഷൻ ടീച്ചർക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി.തിരുവില്യാമല സ്വദേശിനിയായ 48 കാരിക്കാണ് ശിക്ഷ വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.

എട്ട് വയസ്സുകാരിയെ ആണ് ഇവര്‍ പീഡനത്തിന് ഇരയാക്കിയത്. ഹിന്ദി ട്യൂഷന് വേണ്ടി വീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ചെറുതുരുത്തി പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 20 വര്‍ഷം ശിക്ഷാ വിധിയ്‌ക്ക് പുറമേ ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ പത്ത് മാസം കൂടി തടവ് അനുഭവിക്കണം.

Hot Topics

Related Articles