കോട്ടയം: എസ്.എച്ച്.മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ തിരുഹൃദയതിരുന്നാൾ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ടെലിവിഷൻ അവതാരിക ലക്ഷ്മി നക്ഷത്ര നിർവഹിച്ചു. ചടങ്ങിൽ അതിജീവനത്തിൻ്റെ പ്രതീകമായി എത്തിയ അൽഫോൻസാ എന്ന അഞ്ച് വയസ്സ്കാരി ലക്ഷ്‌മി നക്ഷത്രയോടൊപ്പം പാട്ടുപാടിയും പ്രസംഗിച്ചും എല്ലാവരെയും അത്ഭുതപ്പെടുത്തി.3 ദിവസം പ്രായമുള്ളപ്പോൾ കുഞ്ഞ് അൽഫോൻസയ്ക്ക് ന്യൂറോ സർജൻ ഡോ.അനീസ് എം മുസ്‌തഫയുടെ നേതൃത്വത്തിൽ സങ്കീർണ്ണമായ മൂന്ന് ന്യൂറോ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടിവന്നു. കൂടാതെ കടുത്ത ന്യുമോണിയയും ഉണ്ടായിരുന്നു. എസ്.എച്ച്.മെഡിക്കൽ സെൻ്ററിലെ ന്യൂറോ സർജറി, ഗൈനക്കോളജി, നിയോനാറ്റോളജി, വിഭാഗങ്ങളുടെ സംയുക്ത മേൽനോട്ടത്തിൽ മികച്ച ചികിത്സയിലൂടെ അൽഫോൻസാകുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ആതുരശുശ്രൂഷാരംഗത്ത് എന്നും മികച്ച സംഭാവനകൾ നൽകുന്ന എസ്.എച്ച്.മെഡിക്കൽ സെൻ്ററിലെ തിരുഹ്യദയ തിരുന്നാളാ ഘോഷത്തിന് മാറ്റ് കുട്ടുന്നതായിരുന്നു അതിജീവനത്തിൻ്റെ പ്രതീകമായി എത്തിയ അൽഫോൻസാ ചടങ്ങിൽ എസ്.എച്ച്.മെഡിക്കൽ സെൻ്റർ ഹോസ്‌പിറ്റൽ ഡയറക്‌ടർ സി. കാതറൈൻ നെടുംപുറം എസ്.എച്ച്, എച്ച്.ജി.ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലിത്താ, സി. ജീനാ റോസ് എസ്.എച്ച്, സി. റീനാ റോസ് എസ്.എച്ച് എന്നിവർ സംസാരിച്ചു.