റാന്നി അക്കാദമി ഓഫ് പൾമൊണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ അക്കാദമി ഒറേഷൻ പുരസ്‌കാരം ഡോ.പി.എസ്. ഷാജഹാന്

റാന്നി അക്കാദമി ഓഫ് പൾമൊണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ( എ.പി.സി.സി.എം.) അക്കാദമി ഒറേഷൻ പുരസ്‌കാരത്തിന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ.പി.എസ്. ഷാ ജഹാൻ അർഹനായി. ഒക്ടോബർ നാലുമുതൽ ആറുവരെ കൊച്ചിയിൽ നടക്കുന്ന ശ്വാസകോശ വിദഗ്‌ധരുടെ രജതജൂബിലി സമ്മേളനമായ ‘പൾമൊകോൺ സിൽവർ കൊച്ചി 2024’-ൽവെച്ച് പുരസ്കാരം സമ്മാനിക്കും.

Advertisements

കേരള ആരോഗ്യ സർവകലാശാലയുടെ പ്രഥമ സെനറ്റ് അംഗമായിരുന്ന ഷാജഹാൻ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിലുടനീളം രാഹുൽഗാന്ധിയെ അനുഗമിയ്ക്കാൻ നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘത്തിൻ്റെ തലവനായിരുന്നു. റാന്നി പുറത്തേൽ റിട്ട.അധ്യാപകരായ പി.സി. സുലൈമാന്റെയും പി.എം. ബീവിയുടേയും മകനാണ്. കോട്ടയത്ത് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ ഷാമിലയാണ് ഭാര്യ. സഫർ, സൈറ എന്നിവർ മക്കളും.

Hot Topics

Related Articles