ചങ്ങനാശ്ശേരി : കെ. പി. സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം. പിയെ വടകരയിൽ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഗുണ്ടാ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
പ്രതിഷേധസമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. ഡെന്നിസ് ജോസഫ്
കണിയാഞ്ഞാലിൽ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്, കെ. എസ്. യു. സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയി,
യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ
സോബിച്ചൻ കണ്ണമ്പള്ളി,റിച്ചി സാം ലുക്കോസ് എന്നിവർ പ്രസംഗിച്ചു.
Advertisements


