മാധ്യമ ലോകത്തിന് നാണക്കേട് ; ഷാജന്‍ സ്‌കറിയയെ ജേർണലിസം പഠിപ്പിച്ച് ഹൈക്കോടതി ; ഷാജൻ കളിക്കുന്നത് ” നാല് D” വച്ചെന്ന് കോടതി

ന്യൂസ് ഡെസ്ക് : മാധ്യമ ലോകത്തിന് നാണക്കേട് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പച്ചക്ക് പൊരിച്ച് ഹൈക്കോടതി . മാധ്യമ പ്രവർത്തകൻ എങ്ങനെയാകണമെന്ന് ഓർപ്പിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ശ്രദ്ധയമായ നീരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്.മാധ്യമങ്ങള്‍ എങ്ങനെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടത് എങ്ങനെയാണ് എന്നും ഷാജൻ സ്കറിയ ചെയുന്നത് എന്താണ് എന്നുമാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്.

Advertisements

മാധ്യമങ്ങള്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടത് അഞ്ച് “W” തത്വങ്ങള്‍ കൊണ്ടാണ് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.Who, What, When, Where, Why (ആര് എന്ത് എപ്പോള്‍ എവിടെ എന്തിന്) എന്നതാണ് ആ തത്വങ്ങള്‍. എന്നാല്‍, മറുനാടൻ വാര്‍ത്തയില്‍ ഈ W തത്വത്തിന് പകരം നാല് D ആണ് ഉപയോഗിച്ചിട്ടുള്ളത് എന്നും കോടതി ചൂണ്ടിക്കാട്ടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Defame, Denigrate, Damnify, Destroy (അപകീര്‍ത്തിപ്പെടുത്തുക, നീതിയുക്തമല്ലാതെ വിമര്‍ശിക്കുക, നശിപ്പിക്കുക, തകര്‍ക്കുക) ഇതാണ് മറുനാടൻ വാര്‍ത്തകളുടെ തത്വമെന്നും കോടതി നിരീക്ഷിച്ചു.അതേ സമയം പി വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ എടുത്ത കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെ നിരന്തരമായി വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ചാണ് മറുനാടനെതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എ പൊലീസിനെ സമീപിച്ചത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ആസൂത്രിതമായ അജണ്ടയുടെ ഭാഗായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു. ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ മറുനാടന്‍ മലയാളിക്കെതിരെ എളമക്കര പൊലീസ് കേസെടുത്തിരുന്നു. മറുനാടന്‍ ഷാജന്‍ സ്‌കറിയക്ക് പുറമേ സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Hot Topics

Related Articles