തിരുവനന്തപുരം : ഷാജൻ സ്കറിയയെ ഉടൻ പിടികൂടുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സഹേബ്. ഷാജനായി വ്യാപക അന്വേഷണം നടക്കുകയാണെന്നും അദേഹം പറഞ്ഞു.പൊലീസിലെ ക്രിമിനലുകളെ കണ്ടെത്തി അത്തരക്കാരെ പിരിച്ചു വിടാൻ ഉറപ്പായും തുടര്‍നടപടികള്‍ ഉണ്ടാകും. പൊലീസ് കമ്മീഷണറേറ്റിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാജൻ സ്കറിയയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടന്നിരുന്നു. ഷാജന്റെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ്. ഒളിവിലുള്ള ഷാജനെ തേടിയാണ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചി സെൻട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴുംപുരോഗമിക്കുകയാണ്. ജീവനക്കാരുടെ ഫോണുകളും ലാപ്പ് ടോപ്പും പൊലീസ് പിടിച്ചെടുത്തു
പിവി ശ്രീനിജിൻ എംഎല്‍എയുടെ പരാതിയിലാണ് പരിശോധന. തിരുവനന്തപുരത്ത് ഷാജന്റെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളില്‍ ഇന്ന് രാവിലെ പൊലീസ് പരിശോധന നടത്തി. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
പിവി ശ്രീനിജൻ എം എല്‍ എയ്ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. ഷാജൻ സ്കറിയക്കെതിരെ എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതില്‍ ഷാജൻ സ്കറിയ മുൻകൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു.