കോഴിക്കോട്: താമരശ്ശേരിയില്‍ കുടുംബവഴക്കിനിടെ ഭാര്യക്കും മകള്‍ക്കും ഗൃഹനാഥന്റെ ക്രൂര പീഡനം. താമരശ്ശേരി സ്വദേശി ഷാജിയാണ് ഭാര്യ ഫിനിയയെയും മകളെയും ക്രൂരമായി ആക്രമിച്ചത്. ഒമ്പതുവയസുകാരിയായ മകള്‍ സൈക്കിള്‍ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ കുഞ്ഞിന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിക്കുകയായിരുന്നു. കുഞ്ഞിന്റെ കൈ തല്ലിയൊടിച്ച നിലയിലാണ്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോഴി്ക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വഴക്കിനിടെ ഫിനിയയുടെ ചെവിയും ഇയാള്‍ കടിച്ചുമുറിച്ചു. മുഖത്തടക്കം പരിക്കേറ്റ ഫിനിയ സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. സ്ത്രീധനം ആവശ്യപ്പെട്ടാണ് പീഡനമെന്ന് ഫിനിയ വ്യക്തമാക്കി. പൊലീസ് ഷാജിക്കെതിരെ കേസെടുത്തു.