ന്യൂഡൽഹി: മലിനീകരണത്തെ തുടർന്നുള്ള അപകടമുന്നറിയിപ്പുകൾ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങൾ. ഛാട്ട് പൂജയോടനുബന്ധിച്ചാണ് രാജ്യതലസ്ഥാനത്ത് നിരവധി ഭക്തർ നദിയിലിറങ്ങി പ്രാർഥിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ യമുനയിലിറങ്ങാൻ പാടില്ലെന്ന ഹൈക്കോടതി മുന്നറിയിപ്പുള്ളപ്പോഴാണ് ഡൽഹിയിൽ ആയിരങ്ങൾ നദിയിലിറങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മലിനീകരണം കാരണം യമുനയിൽ നിറഞ്ഞ വിഷപ്പത ഉപയോഗിച്ച് മുടി കഴുകുന്ന സ്ത്രീയുടെ ദൃശ്യമാണ് വീഡിയോയിലുള്ളത്. വിഷപ്പതയെ ഷാമ്ബൂ ആയി തെറ്റിദ്ധരിച്ചാണ് അവർ ഇത് ചെയ്യുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷപ്പത കൊണ്ട് തലമുടി കഴുകുന്നതിന്റേയും അപകടകരമായതരത്തിൽ മലിനമാക്കപ്പെട്ട യമുനയിലെ വെള്ളത്തിലിറങ്ങുന്നവരുടേയും ദൃശ്യങ്ങൾ കണ്ട് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു.