ഷബോലത്തു 2025 പിതൃവേദി പൂഴിക്കോൽ വയോജന സംഗമവും,ബോധവൽക്കരണ ക്ലാസും നടത്തി

കടുത്തുരുത്തി :  പൂഴിക്കോൽ പിതൃവേദി  സംഘടിപ്പിച്ച
*“ഷബോലത്ത്* *2025″*      വയോജന സംഗമവും,ബോധവൽക്കരണ ക്ലാസും  വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂഴിക്കോൽ പള്ളി വികാരി ഫാ. തോമസ്സ് കുറ്റിക്കാട്ടു അധ്യക്ഷത വഹിച്ചു.  യോഗത്തിൽ പിതൃവേദി യൂണിറ്റ് പ്രസിഡന്റ്‌  ലൂക്കോസ് കുടിലിൽ പുത്തൻപുര സ്വാഗതം ആശംസിച്ചു. കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ്  ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിച്ചു.

Advertisements

സെക്രട്ടറി ജോഷി ആദപ്പള്ളി,വൈസ് പ്രസിഡന്റ് അഡ്വ. ജോർജ് കപ്ലിക്കുന്നേൽ,ട്രെഷറർ ജെയിംസ് പൊതിപ്പറമ്പിൽ,ജോജോ എളവേലി,ജോർജ് പുത്തൻപുര,അപ്പച്ചൻ നടക്കൽ,സലിൻ കൊല്ലംകുഴി സാലി ജോർജ് മുടക്കാമ്പുറം എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. അലക്സ് ജോർജ് കാവുകാട്ട് ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.  മുതിർന്ന മാതാപിതാക്കളെ സമ്മാനം നൽകി ആദരിക്കുകയും ചെയ്തു.
കുട്ടികളുടെയും,മുതിർന്നവരുടെയും കലാപരിപാടികളും,സ്നേഹ വിരുന്നോടെയും ആഘോഷങ്ങൾ അവസാനിച്ചു.

Hot Topics

Related Articles