കോട്ടയം: കോട്ടയത്തെ പ്രവാസിയെ കബളിപ്പിച്ച് 70 ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശി ഷാൻ കോഴിക്കോട് സ്വദേശിയായ പ്രവാസിയിൽ നിന്നും തട്ടിയെടുത്തത് 2.37 കോടി രൂപ…! വില്ലാ പ്രോജക്ടിന്റെ പേരിലാണ് കോഴിക്കോട് സ്വദേശിയായ പ്രവാസിയ്ക്ക് 2.37 കോടി രൂപ നഷ്ടമായത്. കോടതികളെയും, ലീഗൽ സർവീസ് അതോറിറ്റിയെയും വരെ സ്വാധീനിച്ച പ്രതിയിൽ നിന്നും പണം തിരികെ ലഭിക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി പ്രവാസി വ്യവസായി കോടതികൾ കയറിയിറങ്ങി നടക്കുകയാണ്.
നിക്ഷേപത്തിന്റെ പേരിൽ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെ കബളിപ്പിച്ച കോഴിക്കോട് കോട്ടൂളിൽ നെല്ലിക്കോട് ഹിൽലൈറ്റ് മെട്രോമാക്സിൽ താമസിക്കുന്ന ഷാൻ പുതുക്കാട്ടിൽ പ്രവാസി വ്യവസായികളെ കബളിപ്പിക്കുന്നതിൽ വിദഗ്ധനാണ് എന്നു വെളിവാക്കുന്നതാണ് കോഴിക്കോട് സ്വദേശിയുടെ പണം നഷ്ടമായ കഥ. ഷാൻ താമസിക്കുന്ന ഹിൽലൈറ്റ് മെട്രോമാക്സിൽ രണ്ടു മാസത്തേയ്ക്ക് വാടകയ്ക്ക് എത്തിയതായിരുന്നു കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായി. ഇദ്ദേഹം ഈ ഫ്ളാറ്റിലെ ലിഫ്റ്റിൽ വച്ചാണ് ഷാനിനെ പരിചയപ്പെട്ടത്. ഇദ്ദേഹത്തിന്റെ ബന്ധുവാണ് ബിൽഡർ ആണെന്ന പേരിൽ ഷാനിനെ വ്യവസായിക്ക് പരിചയപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയത്ത് വ്യവസായി കോഴിക്കോട് നഗരമധ്യത്തിൽ സ്ഥലമായി സ്ഥലം നോക്കുകയായിരുന്നു. ഇത് മനസിലാക്കിയ ഷാൻ നഗരമധ്യത്തിൽ സ്ഥലം ഉണ്ടെന്നും ഇത് ചുളുവിലയ്ക്ക് ലഭിക്കുമെന്നും വ്യവസായിയെ വിശ്വസിപ്പിച്ചു. വ്യവസായിയ്ക്ക് വിശ്വാസം വരുന്നതിനു വേണ്ടി ഉന്നത ഐപിഎസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുമായി തനിക്ക് ബന്ധമുണ്ടെന്ന് ഷാൻ സ്ഥാപിച്ചു. ഇതിനായി ഉന്നതരായ ഐപിഎസ് ഉദ്യോഗസ്ഥരെ വീഡിയോ കോളിൽ വിളിച്ച് വ്യവസായിയുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ എല്ലാം തുടർച്ചയായി രണ്ട് ദിവസത്തിനുള്ളിൽ സ്ഥലം രജിസ്റ്റർ ചെയ്യാമെന്ന ഷാനിന്റെ വാക്ക് വിശ്വസിച്ച് വ്യവസായി കോഴിക്കോട് ടൗണിനു നടുവിലെ 13 സെന്റ് സ്ഥലം വാങ്ങുന്നതിനായി 2.37 കോടി രൂപ ഷാനിന് അയച്ചു നൽകി. രണ്ടു ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നടക്കുമെന്ന ഷാനിന്റെ വാക്ക് പ്രവാസി വ്യവസായി വിവരം അന്വേഷിച്ചെങ്കിലും ഓരോ സാങ്കേതിക പ്രശ്നം പറഞ്ഞ് ഷാൻ രജിസ്ട്രേഷൻ നടപടികൾ വൈകിപ്പിക്കുകയായിരുന്നു.
ഇതിനിടെ വയനാട്ടിലെ വില്ലാ പ്രോജക്ടിൽ നിന്നും ഒരു വില്ല വ്യവസായിയുടെ പേരിൽ ഷാൻ രജിസ്റ്റർ ചെയ്തു നൽകി. 80 ലക്ഷത്തോളം രൂപ വില വരുന്ന വില്ലയിൽ 20- 25 ലക്ഷൂരൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടി നടക്കാനുണ്ടായിരുന്നു. ഇതിനിടെ പ്രവാസി വ്യവസായി കേസ് നൽകുന്നത് ഒഴിവാക്കാൻ ഷാൻ കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി വഴി സെറ്റിൽ മെന്റ് ഉണ്ടാക്കുകയും ചെയ്തു. എന്നാൽ, ഈ സെറ്റിൽമെന്റ് അനുസരിച്ച് ഷാൻ കാര്യങ്ങൾ ചെയ്യാതെ വന്നതോടെ ഇദ്ദേഹം കോടതിയെ സമീപിച്ചു. എന്നാൽ, മൂന്നു വർഷത്തോളം കോടതിയിൽ കേസ്് പുരോഗമിച്ചെങ്കിലും ഷാനിന്റെ സ്ഥലം അറ്റാച്ച് ചെയ്യാനുള്ള ഉത്തരവ് കോടതി പുറത്തിറക്കുന്നതിന്റെ തലേന്ന് ഇയാൾ സ്ഥലം വിൽപ്പന നടത്തി. ഒടുവിൽ വ്യവസായിയ്ക്ക് 1.55 കോടി രൂപ ഷാൻ തിരികെ നൽകാൻ ഉത്തരവിറങ്ങിയെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് ഷാൻ ഈ കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിച്ച് നിയമപരമായ നടപടികളിലേയ്ക്കു നീങ്ങാൻ ഒരുങ്ങുകയാണ് പ്രവാസി വ്യവസായി.