ദില്ലി : വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. ഇസ്ലാമാബാദിൽ ഈ മാസം 15,16 തീയതികളിലാണ് എസ് സി ഒ യോഗം നടക്കുക. യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അയൽരാജ്യമായ പാകിസ്ഥാൻ നടത്തുന്ന അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ച് തുറന്നടിച്ച് ഒരു മാസത്തിന് ശേഷമാണ് ജയശങ്കറിന്റെ പാകിസ്ഥാൻ സന്ദർശനമെന്നതാണ് ശ്രദ്ധേയം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡൻ്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് എസ്സിഒ സ്ഥാപിച്ചത്. 2017ലാണ് ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളായത്.
വിദേശകാര്യമന്ത്രി എസ് ജ യശങ്കർ ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിനി അമരസൂര്യയുമായി ചർച്ച നടത്തി. ശ്രീലങ്കയിലെ ഭരണ മാറ്റത്തിനു ശേഷം ഇതാദ്യമായാണ് വിദേശകാര്യ കൊളൊംബോയിലെത്തിയത്.