പരുത്തുംപാറ ഷാപ്പ്കുന്നിലെ വെള്ളക്കെട്ടിൽ ചാടി കാർ മറിഞ്ഞു : അപകടത്തിൽ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു: അപകടങ്ങൾ തുടർക്കഥ പോലെ :-മരണം സംഭവിച്ചാലേ കണ്ണു തുറക്കൂവെന്ന പിടിവാശിയിൽ പൊതുമരാമത്ത് : റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ജനങ്ങളുടെ പരാതിക്ക് പുല്ലുവില

പരുത്തുംപാറ : പരുത്തും പാറ ഷാപ്പുകുന്നിനു സമീപം പി.ഡബ്യു.ഡി റോഡിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് യുവാവ് നിസാര പരുക്കളോടെ രക്ഷപെട്ടു. ചിങ്ങവനം പോളച്ചിറ ചാത്തമല വീട്ടിൽ ടോണിയാണ് കാർ ഓടിച്ചിരുന്നത്. മെയ് 14 ശനിയാഴ്ച രാത്രിയിൽ 10.45 നാണ് അപകടം ഉണ്ടായത്. ഞാലിയാകുഴിയിലെ ഭാര്യ വീട്ടിൽ പോയി തിരികെ വരുമ്പോൾ കനത്ത മഴയത്ത് വെള്ളക്കെട്ടിലെ കുഴിയിൽ ചാടി കാറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഒരു മാസം മുൻപ് കുഴിമറ്റം സ്വദേശിയായ യുവാവിന്റെ ബൈക്ക് ഇതേ സ്ഥലത്തെ വെള്ളക്കെട്ടിലെ കുഴിയിൽ ചാടി ഗുരുതരമായി പരുക്കേറ്റ് ഇപ്പോഴും ചികിൽസയിലാണ്.

Advertisements

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റ് തകർത്ത് തൊട്ടടുത്തുള്ള കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടയുടെ കിണറിനോട് ചേർന്ന് ഇടിച്ചുമറിയുകയുമായിരുന്നു. തുടർന്ന് പള്ളം കെ.എസ്.ഇ.ബിയുടെ കീഴിൽ വരുന്ന ഈ പ്രദേശമാകെ വൈദ്യുതി ബന്ധം തകരാറിലായി. അപകടങ്ങളുടെ പരമ്പര തന്നെയുണ്ടാക്കുന്ന ഈ വെള്ളക്കെട്ട് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ജനങ്ങളും പനച്ചിക്കാട്ഗ്രാമ പഞ്ചായത്തും പി.ഡബ്യു.ഡി അധികാരികളോട് നിരന്തരമായി ആവശ്യപ്പെടുന്നതുമാണ്. എന്നാൽ , നാളിതുവരെയും നടപടി ഉണ്ടായിട്ടില്ല.

Hot Topics

Related Articles