ഷാരോണ്‍ വധക്കേസില്‍ ജനുവരി 17ന് വിധി : കഷായത്തില്‍ വിഷം കലർത്തി കാമുകി ഗ്രീഷ്മ കൊലപ്പെടുത്തി എന്ന് കേസ്

തിരുവനന്തപുരം : ഷാരോണ്‍ വധക്കേസില്‍ ജനുവരി 17ന് വിധി പറയും. കാമുകനായ ഷാരോണ്‍ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം കലർത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.നെയ്യാറ്റിൻകര അഡീഷനല്‍ സെഷൻസ് കോടതിയില്‍ മൂന്നു ദിവസമായി നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്.ഗ്രീഷ്‌മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമല കുമാരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവർ തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

Advertisements

Hot Topics

Related Articles