ദമാം: മലയാളി ഷാർജയിൽ കടലിൽ മുങ്ങി മരിച്ചു.
ഗുരുവായൂർ സ്വദേശി മുഹമ്മദ് എമിലാണ് മരിച്ചത്. 24 വയസ്സായിരുന്നു. പെരുന്നാൾ അവധിയിൽ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലിൽ എത്തിയ മുഹമ്മദ് എമിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ഫുജൈറയിലെ സ്വകാര്യസ്ഥാപനത്തിൽജോലിചെയ്തുവരികയായിരുന്നു. യൂണിവേഴ്സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Advertisements